ഒറ്റപെടലിന്‍റെ മൂര്‍ദ്ധന്യത്തില്‍ കണ്ണുകള്‍ താനേ നിറഞ്ഞൊഴുകുന്നത് നിയന്ത്രിക്കാനാവുന്നില്ലായെന് നും, വെറുതെയെങ്കിലും ആ ഒഴിഞ്ഞ മുറിയില്‍ നിന്നും; അടഞ്ഞ ലോകത്തില്‍ നിന്നും പുറത്തു കടന്നില്ലായെങ്കില്‍ തനിക്ക് ഭ്രാന്ത് പിടിക്കുമെന്നും അവള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും നേരം ഇരുട്ടി. ഇനിയിപ്പോ പുറത്തു പോക്ക് നടക്കില്ല. അവള്‍ യാഥാസ്ഥിതിക അല്ലെങ്കിലും അവളുടെ വീട്ടുകാരും നാട്ടുകാരും തനി നാട്ടിന്‍പുറത്തുകാരാണ്. അത് കൊണ്ട് ഒരു ചേഞ്ചിനു പുറത്തേക്കു പോകാം എന്ന് ആലോചിക്കുകയേ വേണ്ട. ഇനി ഈ രാത്രി മുഴുവന്‍ കഴിച്ചു കൂട്ടുക തന്നെ . എവിടേയ്ക്കാണ് , ആരില്‍ നിന്നാണ് തനിക്ക് രക്ഷപെടെണ്ടത് ? എത്ര ആലോചിച്ചിട്ടും അവള്‍ക്കൊന്നും പിടികിട്ടുന്നില്ല. രണ്ടു ആഴ്ച കഴിഞ്ഞാല്‍ കല്യാണമാണ്; അവള്‍ തന്നെ തിരഞ്ഞെടുത്ത, എല്ലാം കൊണ്ടും കൂടെ നില്‍ക്കുമെന്ന് ബോധ്യം ഉള്ള വരന്‍ , വീട്ടുകാര്‍ക്കും സമ്മതം. പക്ഷെ എന്തോ, എവിടെയോ ഒരു താളപിഴ. . .എല്ലാ കെട്ടുപാടുകളും ഭേദിച്ച് ആത്മഹത്യ ചെയ്താലോന്നൊക്കെ ആലോചിച്ചു.ആത്മഹത്യ ചെയ്യുന്നത് ഭീരുക്കളാണെന്ന ചിന്തയും ട്രെയിനിനു മുന്നില്‍ ചാടാന്‍ അപാര മനകട്ടി വേണം എന്നുള്ള ചിന്തയും തമ്മില്‍ ക്ലാഷ് ആയപ്പോള്‍ അതും വേണ്ടാന്നു വച്ചു.അല്ലെങ്കില്‍ തന്നെ ഇപ്പോഴത്തെ അവളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഈ ക്ലാഷ് ആണ്.
കല്യാണം ഉറപ്പിച്ച പെണ്ണ് വേറൊരുത്തന്‍റെ കൂടെ കറങ്ങി നടക്കാമോ ഇല്ലയോ, പെണ്‍കുട്ടി ബോറടി സഹിച്ചു വീട്ടില്‍ ഇരിക്കണമോ വേണ്ടയോ ഇഷ്ടം ഉള്ള ജോലി ചെയ്യണോ വേണ്ടയോ അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു അവളുടെ മനസ്സിലെ തര്‍ക്കങ്ങളുടെ ലിസ്റ്റ്. ചില സമയം ഈ തര്‍ക്കങ്ങളുടെ പ്രഷര്‍ കാരണം ചുറ്റും നടക്കുന്നതൊക്കെ ഒരു നാടകം കണ്ടു തീര്‍ക്കുന്നത് പോലെ കണ്ടു തള്ളുകയാണ്. അവസാനം ഈ അസ്വസ്ഥതതയും പ്രഷറും എല്ലാം ഒരു പേപ്പെറിലേക്കു എഴുതി വായിക്കുന്നവരെ pressurize ചെയ്യാമെന്ന് അവള്‍ തീരുമാനിച്ചു. അപ്പോഴും ക്ലാഷ് ... പേപ്പര്‍ ചുരുട്ടികൂട്ടിയെറിഞ്ഞു അവള്‍ ടെറസ്സിലെക്കോടി. മൊബൈല്‍ ഓണ്‍ ആക്കി. missedcall അലേര്‍ട്ടില്‍ ആകെ ഉണ്ടായിരുന്നത് യോഗ പഠിപ്പിച്ച ടീച്ചറുടെ മിസ്സ് കാള്‍ . വയസ്സ് 23, താനിപ്പോഴേ എല്ലാവരും മറന്ന അദ്ധ്യായമായോ ? അവള്‍ അത് അവളോട് തന്നെ ചോദിക്കുമ്പോള്‍ മനസ്സില്‍ പുച്ഛവും സഹതാപവും തമ്മില്‍ ഒരു ക്ലാഷ് നടക്കുകയായിരുന്നു . . .

No comments
Post a Comment