ബാലന്‍സ് ഷീറ്റ്


എന്താനെഴുതേണ്ടതെന്നറിയാതെ, അവള്‍ ഡയറി അടച്ചു വച്ചു . ആരും ഇല്ലാതാവുന്ന ഒറ്റപ്പെടലിലാണ് "ഡയറി എഴുത്ത് " ഉണ്ടാവുക എന്നാരോ പറഞ്ഞിരുന്നു അവളോട്‌....  കഴിഞ്ഞ 2 വര്ഷം  ആയി  അവള്‍ ഡയറി എഴുതാന്‍ മുതിര്‍ന്നിരുന്നില്ല , അല്ലെങ്കില്‍ തന്നെ എന്തെഴുതാന്‍ ?
 കുറച്ചു ദിവസങ്ങളായി മടുപ്പിക്കുന്ന എന്തോ ഒന്ന് , ആരോടെങ്കിലും പറയാന്‍ കഴിഞ്ഞെങ്കിലെന്നാശിക്കുന്ന വെമ്പലുകള്‍ ...

സമയം 8 കഴിഞ്ഞു , 9 മണിക്കെങ്കിലും ഇറങ്ങിയില്ലെങ്കില്‍ ബസ്‌ കിട്ടില്ല, ഇന്നലെ രാത്രി കഴിച്ച വോഡ്കയുടെ ഹാങ്ങ്‌ മാറിയിട്ടില്ല. ഹോസ്റ്റല്‍ മെസ്സിലെ ദോശ കഴിച്ചെന്നു വരുത്തി അവള്‍ ഓഫീസിലേക്കിറങ്ങി . ബസ്സ്‌ വരാന്‍ 5 മിനിറ്റ് വൈകി. നല്ല തിരക്ക് , തിങ്കളാഴ്ച , ഓഫീസിലും ഇത് തന്നെ ആവും അവസ്ഥ. അവള്‍ പിറുപിറുത്തു.കച്ചേരിപ്പടി കഴിഞ്ഞപ്പോള്‍ സീറ്റ്‌ കിട്ടി. ഇരുപ്പുറപ്പിച്ച ശേഷം അവള്‍ പിന്നിലേക്ക്‌ നടന്നു തുടങ്ങി , അവള്‍ നക്ഷത്ര ജഗന്നാഥന്‍ , വയസ്സ് 25.  SBT യില്‍ ക്ലെറിക്കല്‍ സ്റ്റാഫ്‌ , ജോലിയില്‍ കയറിയിട്ട് 2 വര്ഷം. 

വളരെ പ്രതീക്ഷയോടെ എഞ്ചിനീയറിംഗ് പഠിച്ചിട്ടും distinction വാങ്ങി ബയോ ടെക്നോളജി പാസ്സായിട്ടും അവള്‍ ആഗ്രഹിച്ച ജോലി കിട്ടിയില്ല. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ബാങ്ക് ടെസ്റ്റ്‌ എഴുതിയപ്പോള്‍ അവളറിഞ്ഞില്ല ബാങ്കിലെ  അക്കൗണ്ട്‌  ബുക്കുകളില്‍, അവളുടെ ജീവിതം ഒതുങ്ങി പോകുമെന്ന്; വൈകുന്നേരങ്ങളില്‍ വെമ്പലോടെ tally  ആക്കാന്‍ ശ്രേമിക്കുന്ന ഒരു അക്കൗണ്ട്‌ ആയി തീരും അവളെന്ന്. അലോസരപ്പെടുത്തുന്ന ഒരു കഴുകന്‍ നോട്ടം അവളെ ചിന്തകളില്‍ നിന്നും തട്ടിയുണര്‍ത്തി. എന്നും കാണുന്ന ആള്‍ തന്നെ , മടുപ്പോടെ അവള്‍ മുഖം തിരിച്ചു. കോണ്‍വെന്റ് ജങ്ക്ഷനില്‍  ജോലി ചെയ്യുന്ന ജോര്‍ജ്. നാല്‍പതു വയസ്സ് കഴിഞ്ഞ അയാളുടെ നോട്ടം അവള്‍ക്കു പുത്തരിയല്ല. അയാള്‍ മാത്രം അല്ല, 12th ല്‍ പഠിക്കുന്ന കരീം, ബാങ്ക് മാനേജര്‍ രാജാ ഗോപാലന്‍... ശരീരത്തോട് മാത്രമുള്ള ആസക്തി പ്രണയം അല്ല എന്ന് തിരിച്ചറിയാന്‍ അനുഭവം വേണ്ടി വന്നു നക്ഷത്ര ജഗന്നാഥന്.  വീണ്ടും ഓര്‍മകളിലേക്ക് ഊളിയിടാതെ  ബസ്സിറങ്ങി വേഗം നടന്നു അവള്‍...രെജിസ്റ്ററില്‍ ഒപ്പ് വച്ച് കൌണ്ടരില്‍ ചെന്നിരുന്നു. തിങ്കളാഴ്ച ആയതു കൊണ്ട് ബാങ്കില്‍ നല്ല തിരക്കാണ്. tally ആകാത്ത ജീവിതത്തിന്‍റെ  ബാലന്‍സ് ഷീറ്റ് മടക്കി വച്ച് അവള്‍ പുതിയ അക്കൗണ്ടുകള്‍  ഉണ്ടാക്കി തുടങ്ങി , എന്നത്തേയും പോലെ .




6 comments

  1. നൈസ് ,{പെട്ടന്ന് തീര്‍ന്നോ എന്ന് തോന്നി ....ദിവസവും ഒരു പെണ്ണിന് അനുഭവിക്കേണ്ടി വരുന്നതും ജീവിതത്തില്‍ ഇഷ്ടമില്ലാത്ത പലതും സഹിക്കെണ്ടിയും വരുന്ന അവസ്ഥ }ഗുഡ് വര്‍ക്ക്‌

    ReplyDelete
  2. എന്തോ ഉള്ളില്‍ കിടന്നു നീരുന്നുണ്ട് , അത് വിചാരിച്ചത്രയം വന്നില്ല .. ഇനിയും കുറെ മുന്നേറാന്‍ ഉണ്ട് മാറിന്‍ ..

    എല്ലാ ഭാവുകങ്ങളും .. തുടരുക , തളരാതെ ..

    കൂടുതല്‍ വായിക്കുക ..പിന്നെയും പിന്നെയും വായിക്കുക ...

    ReplyDelete
  3. Ok sunu, thanks :) i will try to improve. . . :)

    ReplyDelete
  4. ഹ്മ്മ്മ്മ്മ്മം
    ലേശം പോഷകക്കുരവുണ്ട്. വായന നല്ല പോഷകാഹാരമാണ്.

    ReplyDelete
  5. കൂടുതല്‍ വായിക്കാം . . . :)

    ReplyDelete

Powered by Blogger.