തെറ്റുകള്‍ . . .

ഞാന്‍ ഇരുട്ടിനെ സ്നേഹിച്ചു;
അന്ധമായി , തെറ്റുകളെയും...
എന്‍റെതു 'ശരി'കളുടെ ലോകമായിരുന്നു;
 തെറ്റുകള്‍ മാത്രമുള്ള 'ശരി'കളുടെ ലോകം ..
ഞാന്‍ നിന്നെ സ്നേഹിച്ചതും നിനക്കായ്‌
തപിച്ചതും അത്തരമൊരു ശരിയായിരുന്നു
ആ 'ശരി' തെറ്റാണെന്ന്‌
ഞാനെന്നാണ് മനസ്സിലാക്കിയത്
വാടിയ മുഖത്തോടെ നീ
ഇറങ്ങി നടന്നപ്പോഴോ ?
അതോ " ഇതു വേണമായിരുന്നോ? "
എന്ന നിന്‍റെ ചോദ്യത്തിന് മുന്നില്‍ പതറിയപ്പോഴോ?
എനിക്ക് നിന്നെ വേണമായിരുന്നു 

എന്‍റെ ജീവനായ്, ശ്വാസമായ്, രക്ത ചംക്രമണമായ്;
എങ്കിലും നിന്‍റെ ചോദ്യത്തിന് മുന്പില്‍
ഞാന്‍ പതറിയത് എന്തിനായിരുന്നു ?
നിന്നില്‍ ഒരു കറയായി; ഒരു  പാപമായി,
ഒരു നിലനില്‍പ്പ്‌ എനിക്ക് ആവശ്യമില്ല
ഞാനാഗ്രഹിച്ചത് നിന്നിലെ എന്‍റെ
ആയ്യുസ്സായിരുന്നു
നിന്നില്‍ ജനിച്ച്‌ നിന്നില്‍ മരിക്കാനുള്ള ആയുസ്സ്  . . .



3 comments

  1. iruttine snehikkunna suhrithe ninakku uyarangal keezhadakkan kazhiyatte enn njan prarthikkunnnuuu

    uyarangalil ninnum uyarangalilekku kuthukkan kazhiyatte enu marin ninakkay njan ashamsikku nnuuuuu

    ReplyDelete

Powered by Blogger.