അവൻ


ഇരമ്പി പെയ്യുന്ന മഴയുടെ ശബ്ദം കേട്ടാണു അവളുണർന്നത്. തുറന്നു കിടക്കുന്ന ചില്ലു വാതിലുള്ള ബാൽക്കണിയിലൂടെ അവൾക്കാ മഴ കാണാം, കാറ്റിന്റെ തണുപ്പറിയാം. എഴുന്നേറ്റോടി പൊയി ആ മഴ നനയാൻ നിർവാഹമില്ല; അവൾ കിടപ്പിലാണ്. കണ്ണു തിരുമ്മി മൊബൈലിൽ സമയം നൊക്കി, ഉച്ചയ്ക്കെപ്പൊഴൊ മയങ്ങിയതാണ്. സമയം നാലു മണി, പക്ഷെ ഒരു ആറര ആയത് പൊലെ ഇരുട്ട്. 


പുറത്തെക്കു നൊക്കി കിടക്കുന്നതിനിടയിൽ താൻ ചിരിക്കുകയാണെന്നു തിരിച്ചറിഞ്ഞ മിനിറ്റിൽ അവളാലൊചിച്ചു.അവൻ ഇപ്പൊ എന്തു ചെയ്യുകയാവും? ഡ്യൂട്ടി കഴിഞു വന്നു ഉറങ്ങുകയാവും..
തലെന്ന് കിടന്നപ്പൊഴും മാറാത്ത ഒരു തല വേദനയെ പറ്റി പറഞ്ഞിരുന്നു. എന്തായൊ ആവൊ!!! 
എന്നത്തെയും പോലെ വീണ്ടും അവനെ പറ്റി ആലൊചിച്ചു തുടങ്ങി. മഴ പോലെയാണു അവൻ. ചതിയുടെ അല്ലെങ്കിൽ വിശ്വാസ വഞ്ചനയുടെ ഒരു കനൽ മനസ്സിലെരിയുംബൊഴാണു ആദ്യമായി അവൻ വന്നത്. ഒരു പുതു മഴ പോലെ !!! 
പിന്നെ ആ മഴ നിർത്താതെ പെയ്തു തുടങ്ങി. അറിയാതെ എപ്പൊഴൊ ആ മഴയിൽ അവൾ അലിഞ്ഞു തുടങ്ങി. അവൻ ഒരു മഴ തന്നെയാണ്.
അവന്റെ ഉത്കണ്ഡകൾ, അവന്റെ സങ്കടങ്ങൾ, അവന്റെ ദേഷ്യം, അവന്റെ സ്നേഹം, അവന്റെ നിശ്ബ്ദത. ഓരോന്നും ഓരൊ മഴയാണ്.
വേനൽ മഴ പോലെ അവന്റെ സ്നേഹം; ചെറുമഴ പൊലെ അവന്റെ നിശ്ബ്ദത; കോരിച്ചോരിയുന്ന മഴ പോലെ അവന്റെ ദേഷ്യം... 
മഴയെ ഭ്രാന്തമായി സ്നേഹിച്ച അവൾ ഇപ്പൊൾ അവനെയും ഭ്രാന്തമായി സ്നേഹിച്ചു തുടങ്ങിയിരുന്നു... 
ഇതു വരെ കാണാത്ത മഴയെയാണു ഇപ്പൊൾ അവൾ കാത്തിരിക്കുന്നത്. മഴ ഒരിക്കലും സ്വന്തമാവില്ല, പക്ഷെ മഴയിൽ നനയാൻ, മഴയിൽ ഇല്ലാതാവാൻ അവൾ കാത്തു...

No comments

Post a Comment

Powered by Blogger.