മങ്ങിയ ഓര്‍മ്മകള്‍ . . .

അതൊരു മൂടി കെട്ടിയ പ്രഭാതമായിരുന്നു; ആശുപത്രി കിടക്കയിലെ മനം മടുപ്പിക്കുന്ന മരണത്തിന്‍റെ ഗന്ധം ശ്വസിച്ചു ഞാനോര്‍ത്തു. ICU ആയിരിക്കണം; ബഹളം കൂട്ടുന്ന സന്ദര്‍ശകരില്ല; ശല്യപ്പെടുത്തുന്ന സംസാരങ്ങളില്ല; ആകെ കേള്‍ക്കുന്നത് ചില ഞരക്കങ്ങളും മൂളലുകളും മാത്രം.ശരീരത്തോടു ഘടിപ്പിച്ചിരിക്കുന്ന യന്ത്രം ഇടയ്ക്കിടയ്ക്ക് ഞാന്‍ ജീവിച്ചിരിക്കുന്നുവെന്നു ഓര്ര്‍മപ്പെടുത്തുന്നു. മനസ്സ് ശൂന്യമാണ്. സംഭവിച്ചതെന്താണെന്ന് ഓര്‍മിക്കാനുള്ള ഒരു ശ്രമം നടത്തി. എന്നത്തേയും പോലെ തന്നെ അന്നും വൈകിയാണ് ഓഫീസിലേക്ക് ഇറങ്ങിയത്. എല്ലാം എന്നത്തെയും പോലെ തന്നെ. അതേ വഴികള്‍, അതേ പെട്രോള്‍ പംബ്, എല്ലാ ദിവസവും ആ സമയത്ത്‌ കാണുന്ന സ്കൂള്‍ ബസ്സുകള്‍; എല്ലാം.. . എല്ലാം എന്‍റെ ദിനചര്യയുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. വീട്ടില്‍ നിന്നും സ്കൂട്ടെര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍, അമിത വേഗത്തില്‍ പോകരുത് എന്ന അമ്മയുടെ സ്ഥിരം താക്കിത്  ശ്രദ്ധിക്കാതെ ഒരു പുഞ്ചിരി സമ്മാനിച്ച്‌ യാത്ര തുടങ്ങുമ്പോള്‍ എന്‍റെ ഒരു ദിവസം ആരംഭിക്കയായി. ഡ്രൈവ് ചെയ്യുമ്പോള്‍ ഹെല്‍മെറ്റ്‌ വയ്കാതിരികുന്നതിനും ഇയര്‍ ഫോണില്‍ പാട്ട് കേള്‍ക്കുന്നതിനും ഒരു പാട് ശകാരങ്ങള്‍ കേട്ടതാണ്, പക്ഷെ എന്തോ ഇതൊന്നും മാറ്റാന്‍  എനിക്ക് കഴിഞ്ഞിട്ടില്ല. എന്തോ, ഇതെല്ലാം മാറ്റാന്‍ ശ്രേമിക്കുംതോറും ഞാന്‍ എന്നെ തന്നെ മാറ്റാന്‍ ശ്രേമിക്കുന്നു എന്ന തോന്നലായിരുന്നു. അങ്ങനെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് അമ്മ വന്നത്. അമ്മ എന്തൊക്കെയോ പറഞ്ഞു, എനിക്ക് എല്ലാം കേള്‍ക്കാം, മനസ്സിലാക്കാം, പക്ഷെ പ്രതികരിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഈ കിടക്കയില്‍ മൂന്ന് ദിവസം ബോധമില്ലാതെ കിടന്നുവത്രേ! ഇന്നലെ രാത്രിയാണ്‌ ഞാന്‍ കണ്ണ് തുറന്നത്. ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയില്‍ എതിരെ വന്ന ഒരു സുമോ എന്നെ ഇടിക്കുകയിരുന്നത്രേ. ശബരിമലയിലേക്ക് പോകുന്ന ഭക്തന്മാരുടെ ജീപ്പ് ആയിരുന്നു അതെന്നു ഞാന്‍ ഓര്‍മിച്ചു. അയ്യോ! അവരുടെ യാത്ര മുടങ്ങിയിരിക്കുമോ?  അതാലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ശ്രെദ്ധിചത് അമ്മയുടെ കണ്ണ് കലങ്ങിയിരിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ദൈവങ്ങള്‍ക്ക് സമാധാനം കിട്ടിയിട്ടുണ്ടാവില്ല, പാവം. ഏക മകളെ ഈ അവസ്ഥയില്‍ കാണാന്‍  ഏതമ്മയ്ക്കാണ് കഴിയുക? നെറ്റിയിലെ ബാന്‍ഡജില്ലാത്ത ഇടം നോക്കി ഉമ്മ വച്ച് അമ്മ പോയി.ഓരോന്നോചിച്ചു ആലോചിച്ചു ഇടക്കൊന്നു മയങ്ങിയോ? ഞാനിപ്പോഴും ആലോചിക്കുന്നത് ആ ഭക്തന്മാരെകുറിച്ചായിരുന്നു ; അവരുടെ യാത്ര മുടങ്ങിയിരിക്കുമോ? എല്ലാം എന്‍റെ തെറ്റയിരുന്നില്ലേ? ഒന്നുകൂടി എല്ലാം ഓര്‍മിചെടുത്തു. അതേ യാത്ര, അതേ വഴികള്‍, പക്ഷെ അന്ന്; അന്ന് എന്നത്തേയും പോലെ ആയിരുന്നില്ല. മഴ പെയ്യുന്നതിനു മുന്‍പുള്ള ഒരു മൂടി കെട്ടിയ കാലാവസ്ഥ ആയിരുന്നു; ഒരു പക്ഷെ എന്‍റെ മനസ്സുപോലെ. എനിക്ക് ഒരുപാടിഷ്ടമുള്ള ഒരു കാലാവസ്ഥ. അത് കൊണ്ട് തന്നെ എന്തൊക്കെയോ ആലോചിച്ചലോചിചായിരുന്നു യാത്ര. ആലോച്ചനയ്കിടയില്‍ എപ്പോഴോ മനസ്സു മടുത്തിരിക്കണം; അല്ലെങ്കില്‍ അമിത വേഗത്തില്‍ എതിരെ വന്ന ആ സുമോയ്ക്ക് നേരെ ഞാന്‍ ഹാന്‍ഡില്‍ തിരിച്ചതെന്തിനായിരുന്നു? പക്ഷെ ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങളൊന്നും എനിക്കില്ലായിരുന്നു; പക്ഷെ, എന്തോ, അങ്ങിനെ തോന്നി. ആവൂ! വേദന, ഞരമ്പുകളൊക്കെ വലിഞ്ഞു മുറുകുന്നു. എന്‍റെ ശരീരത്തോട് ഘടിപ്പിച്ച യന്ത്രം അലാം അടിച്ചു തുടങ്ങി. ആരൊക്കെയോ, എന്‍റെ ചുറ്റിലും ഉണ്ട്; പക്ഷെ എനിക്കൊന്നും വ്യക്തമാകുന്നില്ല. ഹേയ്.., അത്..., എന്‍റെ അടുത്ത് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന പെണ്‍കുട്ടി...! അത്  ശ്രുതിയാണ്‌...! പക്ഷെ അവള്‍? എങ്ങനെ? കോളേജിലെ ടൂറില്‍ വെള്ളച്ചാട്ടത്തില്‍ തെന്നിയ ...; ശ്രുതി... അവള്‍ എന്‍റെ കൈ പിടിച്ചു വിളിക്കുകയാണ്‌, ഞാന്‍ വരുന്നു ശ്രുതി ...; ഞാന്‍ വരുന്നു. . .

5 comments

Powered by Blogger.